Friday 26 May 2017

പാരിസ് ഭീകരാക്രമണം അന്വേഷണ സംഘത്തില്‍ മലയാളിയും

By Subha Lekshmi B R.29 Apr, 2017

imran-azhar

പാരിസ് : 2015 നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാന്‍ മലയാളി ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ ഫ്രാന്‍സിലെത്തി. എന്‍ഐഎ ഡിവൈഎസ്പി ഷൌക്കത്തലി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഫ്രാന്‍സിലെത്തിയത്. കേസ് അന്വേഷണത്തിനു ഫ്രഞ്ച് അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേട ുകയായിരുന്നു. കോയന്പത്തൂരില്‍നിന്നു എന്‍ഐഎ അറസ്റ്റ് ചെയ്ത സുബഹാനി പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഫ്രഞ്ച് അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേടിയത്. 2015 നവംബറില്‍ പാരിസിലെ തീയറ്ററില്‍ നടന്ന വെടിവയ്പിലടക്കം 130 പേരെ കൊലപ്പെടുത്തിയ അബ്ദുല്‍ ഹമീദ് അബൌദിനെ നേരിട്ടറിയാമായിര
ുന്നെന്നും സുബഹാനി എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

 

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ചെന്നൈ വിമാനത്താവളം വഴിയാണ് സുബഹാനി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. പാക്കിസ്ഥാനില്‍നിന്നും അഫ്ഗാന ിസ്ഥാനില്‍നിന്നും എത്തിയവരോടൊപ്പം അവിടെ നിന്ന് ഐഎസിന്‍െറ സ്വാധീന മേഖലയായ ഇറാഖിലേക്ക് കടക്കുകയായിരുന്നു. ഈ കാലത്താണ് പാരിസ് ആക്രമണത്തിനു നേതൃത്വം
നല്‍കിയ സലാഹ് അബ്ദുസലാം, അബ്ദുല്‍ ഹമീദ് അബൌദ് എന്നിവരെ പരിചയപ്പെട്ടത്. ഫ്രഞ്ച് പൌരനായിരുന്നു തന്‍െറ യൂണിറ്റ് കമാന്‍ഡറെന്നും സുബഹാനി മൊഴി നല്‍കിയിട്ടുണ്ട്.അബ്ദുല്‍ ഹമീദ് അബൌദ് പാരിസിലെ തിയറ്ററില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ളപ്പെട്ടിരുന്നു. സലാഹ് അബ്ദുസലാം ഫ്രഞ്ച് പൊലീസിന്‍െറ കസ്റ്റഡിയിലാണ്.

 

പാരിസ് ആക്രമണം അന്വേഷിക്കുന്ന ഏജന്‍സി ആവശ്യപ്പെട്ടാല്‍ സുബഹാനിയെ ചോദ്യം ചെയ്യുന്നതിന് എന്‍ഐഎ അവസരമൊരുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.