Thursday 28 January 2021




യു എ യിലേക്ക് പോകാനിരുന്ന ബി ആർ ഷെട്ടിയുടെ യാത്ര ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു തടഞ്ഞു എമിഗ്രേഷൻ ഉദ്യോഗസ്ഥർ

By online desk .15 Nov, 2020

imran-azhar




ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും യു എ യിലേക്ക് പോകാനിരുന്ന ബി ആർ ഷെട്ടിയുടെ യാത്രാതടഞ്ഞു എമിഗ്രേഷൻ ഉദ്യോഗസ്ഥർ. അതേസമയം ഇദ്ദേഹത്തിന്റെ ഭാര്യയെ അബുദാബിയിലേക്ക് പോവാൻ അനുവദിച്ചതായും അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ യാത്ര അനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഇദ്ദേഹത്തിനെതിരെ അറസ്റ്റ് പോലുള്ള ന്ഹാടപടികൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ എന്തിനാണ് ഇദ്ദേഹത്തിന്റെ യാത്ര തടഞ്ഞതെന്ന കാര്യത്തിൽ പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

 

താൻ ഉടനെ യു എ യിലേക്ക് മടങ്ങുമെന്നും യു എ യിലെ നിയമവ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഷെട്ടി നേരത്തെ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ 2.45ന് അബുദാബിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് ഷെട്ടിയും ഭാര്യയും പോകാൻ തീരുമാനിച്ചിരുന്നത്. യു എ യിലെ ബാങ്കുകളെ കൂടാതെ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നും ഷെട്ടി കോടികൾ വായ്‌പ്പ എടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ.