Friday 14 August 2020




നീണ്ട നാലുമാസങ്ങൾക്കൊടുവിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ ന്യൂയോർക്ക് സിറ്റി

By online desk .13 Jul, 2020

imran-azhar

 


ന്യൂയോര്‍ക്ക്: മാസങ്ങൾ നീണ്ടശക്തമായ പോരാട്ടത്തിനൊടുവിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ ന്യൂയോർക് സിറ്റി. മാർച്ച് 13 നുശേഷം ആദ്യമായാണ് നഗരത്തിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ഒരു ദിവസം ഉണ്ടാവുന്നത്.

 

ന്യൂയോർക്ക് സിറ്റിയിലെ ആരോഗ്യ മാനസിക ശുചിത്വ വകുപ്പിന്റെ പ്രാഥമിക ആരോഗ്യ ഡാറ്റ പ്രകാരം ശനിയാഴ്ച ആരും മരിച്ചിട്ടില്ലെന്ന് എൻ‌വൈ‌സി വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയും ഔദ്യോഗികമായി മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എന്‍ബിസി4 റിപ്പോര്‍ട്ട് ചെയ്തു.

 

യുഎസിൽ കോവിഡ് പ്രഭവകേന്ദ്രമായിരുന്നു ന്യൂയോർക് നഗരം മൊത്തം 215,924 കേസുകളും 18,670 മരണങ്ങളും സ്ഥിരീകരിച്ചതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.. ഏപ്രില്‍ ഏഴിനാണ് ഇവിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 597 പേരാണ് അന്ന് മരിച്ചത്.

നിലവിൽ ലോകത്ത് ഏറ്റവുമധികം കോവിഡ് -19 ബാധിതർ ഉള്ളത് യു എസിലാണ് 3,302,665, പേർക്കാണ് വൈറസ് ബാധയേറ്റത് കൂടാതെ 135,176 പേർ മരിക്കുകയും ചെയ്തു