Monday 23 October 2017

നോട്ടീസ് നല്‍കിയാല്‍ ഹാജരാകാമെന്ന് നാദിര്‍ഷ

By SUBHALEKSHMI B R.11 Sep, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും നടനും ദിലീപിന്‍റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി പൊലീസിനു മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ഹാജരാകാനുന്നതിന് നോട്ടിസ് നല്‍കണമെന്ന് നാദിര്‍ഷാ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അന്വേഷണ സംഘം തയാറായില്ള. നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നതാണ് അഭികാമ്യമെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് നാദിര്‍ഷ ഹാജരാകാനുള്ള സന്നദ്ധത അറിയിച്ചതും നോട്ടീസ് ആവശ്യപ്പെട്ടതും.

 

നാദിര്‍ഷാ എത്തുമെന്ന പ്രതീക്ഷയില്‍ ചോദ്യം ചെയ്യാനായി കേസന്വേഷണത്തില്‍ മുഖ്യചുമതല വഹിക്കുന്ന പെരുന്പാവൂര്‍ സിഐ ബൈജു പൌലോസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ളബില്‍ എത്തിയിട്ടുണ്ട്. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജും ഇവിടേക്കെത്തും. നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്.