Thursday 21 September 2017

മാധ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നാദിര്‍ഷ

By Farsana Jaleel.05 Jul, 2017

imran-azhar

 

മാധ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ രംഗത്ത്. നടിയെ ആക്രമിച്ച കേസ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ വിമര്‍ശിച്ചാണ് നാദിര്‍ഷ രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് നാദിര്‍ഷ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. നാദിര്‍ഷ ആലുവ റൂറല്‍ എസ്പി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ വിമര്‍ശന കുറിപ്പോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് രംഗത്തെത്തിയിരിക്കുന്നത്.

 

'മാധ്യമങ്ങളെ വിശ്വസിച്ച് പോരുന്നവര്‍ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്....അതല്ല പൊലീസിലും ഇവിടുത്തെ അന്വേഷണ രീതിയും ആണ് നിങ്ങള്‍ ഉറ്റ് നോക്കുന്നതെങ്കില്‍ ആലുവ റൂറല്‍ എസ്.പി ഈ പറയുന്ന വാക്കുകള്‍ കേള്‍ക്കുക. മാധ്യമങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചിലര്‍ക്കെങ്കിലും അപ്പോള്‍ മനസ്സിലാകും.' ഇങ്ങനെയായിരുന്നു നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.