Tuesday 16 October 2018



നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

By SUBHALEKSHMI B R.07 Sep, 2017

imran-azhar

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നാദിര്‍ഷായോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

 

നാദിര്‍ഷയെ നേരത്തേ രണ്ടു തവണ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം, നാദിര്‍ഷ ഇപ്പോള്‍ ആശുപത്രിയിലാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബ ുധനാഴ്ച വൈകുന്നേരമാണ് നാദിര്‍ഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

മുന്പ് ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷാ പറഞ്ഞതു പലതും കളളമാണെന്നു പൊലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങ ുന്നത്. ആശുപത്രി വിട്ടാലുടന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുമെന്നാണ് സൂചന