Tuesday 24 October 2017

നാദിര്‍ഷയുടെ ഹര്‍ജി വീണ്ടും മാറ്റി; പ്രതികള്‍ പറയുന്നതു പൊലീസ് കണക്കിലെടുക്കേണ്ടെന്ന് ഹൈക്കോടതി

By SUBHALEKSHMI B R.25 Sep, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളേത്തുടര്‍ന്ന് നടനും സംവിധായകനുമായ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബര്‍ നാലിലേക്ക് മാറ്റി. നാദിര്‍ഷ കേസിലെ പ്രതി അല്ളെന്നും അദ്ദേഹത്ത അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ളെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിച്ചു.

 

അതിനിടെ, പൊലീസിനെ കോടതി വിമര്‍ശിച്ചു. പ്രതികള്‍ പറയുന്നത് കേട്ട് പൊലീസ് എടുത്തു ചാടരുതെന്ന് നിര്‍ദേശിച്ച കോടതി, കേസ് വഴിതെറ്റിക്കാന്‍ പ്രത 
ികള്‍ പലതും പറയുമെന്നും ഇത് പൊലീസ് കണക്കിലെടുക്കേണ്ടെന്നും ചൂണ്ടിക്കാട്ടി.