Wednesday 22 May 2019


മോഹന്‍ലാലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചയാള്‍ പിടിയില്‍

By Online Desk.08 Mar, 2017

imran-azhar

സൂപ്പര്‍ താരം മോഹന്‍ലാലിനെയും ആന്‍റ്ണി പെരുന്പാവൂരിനെയും അപമാനിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് പിടികൂടി. തൃശൂര്‍ പെരുന്പിലവ് സ്വദേശി നസീഹ് അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്.

ആന്‍റണി പെരുന്പാവൂര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. പെരുന്പാവൂര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുന്പ് യൂണിവേഴ്സിറ്റി കോളേജിലെ സദാചാര വിഷയവുമായി ബന്ധപ്പെട്ട് എസ് എഫ് ഐയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച് നസീഹ് അഷ്റഫ് ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഇതില്‍ ക്ഷമാപണവും ഇയാള്‍ നടത്തി.

ആന്‍റണി പെരുന്പാവൂരിനും മോഹന്‍ലാലിനുമെതിരെ തരം താണ ആരോപണങ്ങളാണ് വീഡിയോയിലൂടെ ഇയാള്‍ ഉന്നയിച്ചത്.