Thursday 02 April 2020




നാഷണൽ ന്യൂട്രീഷ്യൻ മീറ്റ് 2020 27ന്

By Sooraj Surendran .26 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: പൂജപ്പൂര രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ വനിതാ-ശിശു വികസന വകുപ്പ് ‘മറഞ്ഞിരിക്കുന്ന വിശപ്പ്- വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും’എന്ന വിഷയത്തെ ആസ്പദമാക്കി രണ്ട് ദിവസത്തെ ദേശീയ സമ്മേളനം ഫെബ്രുവരി 27 ന് സംഘടിപ്പിക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 27ന് രാവിലെ 10.30 ന് പരിപാടി ഉദ്ഘാടനം ചെയ്യും. ‘മറഞ്ഞിരിക്കുന്ന വിശപ്പ്- വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ ആശയം. മറഞ്ഞിരിക്കുന്ന വിശപ്പ് എന്നറിയപ്പെടുന്ന സൂക്ഷ്മ പോഷകക്കുറവിന് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സമ്മേളനം സഹായിക്കുമെന്ന് സംഘാടകർ പറയുന്നു. UNICEFലെ വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കും. ഇത് സംസ്ഥാനത്തെ സൂക്ഷ്മ പോഷക കുറവുകളുടെ ഒരു റോഡ് മാപ്പ് തയ്യാറാക്കാൻ സഹായിക്കുമെന്നും സംഘാടകർ അഭിപ്രായപ്പെടുന്നു.