Tuesday 17 October 2017

പുത്തന്‍ സാന്പകത്തിക നയങ്ങള്‍ ജനങ്ങളെ രണ്ടുതട്ടിലാക്കുമെന്ന് യെച്ചൂരി

By Subha Lekshmi B R.09 Aug, 2017

imran-azhar

ന്യൂഡല്‍ഹി: ജനങ്ങളെ ദരിദ്രനാരായണന്മാരാക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളെ രാജ്യത്തു നിന്ന് ആട്ടിയകറ്റണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി. വര്‍ഗ്ഗീയതയും ഭീകരവാദവും രാജ്യത്തു നിന്ന് തുടച്ചു നീക്കപെ്പടണമെന്നു തന്നെയാണ് തന്റെ അഭിപ്രായം. എന്നാല്‍ അതിനായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഒന്നും ഉണ്ടാകുന്നിലെ്‌ളന്നും യെച്ചൂരി കുറ്റപെ്പടുത്തി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷിക ദിനത്തില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

 

രാജ്യത്തെ പുത്തന്‍ സാമ്പകത്തിക നയങ്ങള്‍ തൊഴിലില്‌ളായ്മയും ദാരിദ്ര്യവും വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും അത് ജനങ്ങളില്‍ ഉള്ളവന്‍, ഇല്‌ളാത്തവന്‍ എന്ന രണ്ട് തട്ടുകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ സമ്പത്തിന്റെ ഭൂരിഭാഗവും ഒരു വിഭാഗം ആളുകളിലേക്ക് കേന്ദ്രീകരിക്കപെ്പട്ടുവെന്നും യെച്ചൂരി ആരോപിച്ചു.