Tuesday 22 May 2018

അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

By SUBHALEKSHMI B R.03 Sep, 2017

imran-azhar

ന്യൂഡല്‍ഹി: ക്യാബിനറ്റ് പദവിയുളള നാലു മന്ത്രിമാരും ഒന്‍പതു പുതുമുഖങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.മന്ത്രിമാര്‍ രാഷ്ട്രപതിഭവനില്‍ വച്ച് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. കേരളത്തില്‍നിന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവ ുമായ അല്‍ഫോന്‍സ് കണ്ണന്താനവും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

 

കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന നാലു മന്ത്രിമാര്‍ക്കാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിച്ചത്. സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുകതാര്‍ അബ്ബാസ് നഖ്വി എന്നിവരാണു ക്യാബിനറ്റ് പദവിയോടെ മന്ത്രിമാരായത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് മന്ത്രിസഭാ പുനഃസംഘടന.