Saturday 06 June 2020




നിർഭയ; നിയമപരമായ തടസങ്ങൾ നീങ്ങി, ഇനി വധശിക്ഷ

By online desk .04 Mar, 2020

imran-azhar

 

ന്യൂഡൽഹി: നിർഭയ കേസ് മാർച്ച് 3 വധശിക്ഷ നടക്കാനിരിക്കെ പ്രതി പവൻ ഗുപ്ത നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പവൻ ഗുപ്തയുടെ ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തിരുന്നു.നിർഭയ കേസിലെ മറ്റ് മൂന്നു പ്രതികളുടെയും ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിയതാണ്. നാലാമത്തെ പ്രതിയുടെ ദയാഹർജിയും തള്ളിയതോടെ എല്ലാ പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുന്നതിനു പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിലധികൃതർ പട്യാല ഹൗസ് അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. ഹർജി വ്യാഴാഴ്ച ഉച്ചയ്ക്ക് വാദം കേൾക്കും.

 

മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാൻ മുൻപ് പുറപ്പെടുവിച്ചിരുന്ന മരണവാറന്റ് കോടതി സ്‌റ്റേ ചെയ്ത്.


ഇതോടെ വധശിക്ഷ നടപ്പിലാക്കുന്നതിനു മുന്നോടിയായുള്ള പ്രതികളുടെ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയതായി തിഹാർ ജയിലധികൃതർ കോടതിയെ അറിയിക്കുകയായിരുന്നു.