Saturday 06 June 2020




നീതി നേടി നിർഭയ; കുറ്റവാളികളെ തൂക്കിലേറ്റി

By Akhila Vipin .19 Mar, 2020

imran-azhar

 


ന്യൂഡൽഹി: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നീതി നേടി നിർഭയ. ഇന്ത്യയുടെ മകൾ, ഇന്ത്യൻ നിയമം ജയിച്ച ദിവസമാണിന്ന്. നീണ്ട ഏഴ് വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിൽ നിർഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷ ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കി. നിരവധി നിയമ യുദ്ധ പോരാട്ടങ്ങൾക്ക് ഒടുവിൽ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ്സു നിർഭയയുടെ കുടുംബവും ഒപ്പം ദില്ലിയും. പ്രതികളെ തൂക്കിലേറ്റുമ്പോൾ തിഹാർ ജയിലിനു പുറത്ത് നീതി നടപ്പായത്തിന്റെ സന്തോഷത്തിൽ ആർത്തിരമ്പുകയായിരുന്നു പതിനായിരങ്ങൾ. ശിക്ഷയിൽ നിന്നും മോഷണം നേടാൻ അവസാനം വരെ നിയമ പോരാട്ടത്തിലായിരുന്നു പ്രതികൾ. എന്നാൽ നിർഭയയുടെ നീതിക്കായി ഒരു രാജ്യം മുഴുവൻ കൂടെയുണ്ടായിരുന്നു.

 

കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ആരാച്ചാർ പവൻ കുമാർ ഉൾപ്പെടെ ഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ കാണണമെന്നുള്ള ബന്ധുക്കളുടെ വാദവും തള്ളിയിരുന്നു. ജയിൽ മാനുവൽ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാർ ജയിലധികൃതർ അറിയിച്ചു. പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്. നാല് പേരുടേയും മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടി ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി മൃതദേഹങ്ങള്‍ തൂക്കുകയറില്‍ തന്നെ കിടന്നു.  തുടര്‍ന്ന് രാവിലെ ആറ് മണിയോടെ നാല് പേരുടേയും മൃതദേഹങ്ങള്‍ തൂക്കുകയറില്‍ നിന്നും അഴിച്ചു മാറ്റി.  

 


2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടക്കുന്നിയ ക്രൂരബലാത്സംഗം ഡൽഹിയിൽ നടന്നത്. രാത്രി 12 മണിക്ക് സുഹൃത്തിനൊപ്പം മുനിർകാ ബസ് സ്റ്റാൻഡിൽ നിന്ന് ബസില്‍ കയറിയ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന നിര്‍ഭയ എന്ന പെണ്‍കുട്ടി രാജ്യത്തെ നടുക്കിയ പീഡനത്തിന് ഇരയാകുകയായിരുന്നു. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് സംഘം കടന്നു കളയുകയായിരുന്നു. അന്ന് നിർഭയയുടെ കുടുംബത്തിനൊപ്പം ഈ രാജ്യം ഒന്നടങ്കം കരഞ്ഞു. അവസാനം നീണ്ട വിചാരണയ്‌ക്കൊടുവിൽ 2013 സെപ്റ്റംബര്‍ 13നാണ് അഡീഷണൽ സെഷൻസ് ജഡ്‍ജ് യോഗേഷ് ഖന്ന പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവർക്ക് വധശിക്ഷ വിധിക്കുന്നത്.

 

ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് പ്രതികൾ അവർക്ക് ലഭ്യമായ എല്ലാ നിയമ മാർഗ്ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞതായി വ്യാഴാഴ്ച സ്ഥിരീകരിച്ചത്. അതിന് ശേഷവും ഹര്‍ജികളുമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കുറ്റവാളികളുടെ അഭിഭാഷകര്‍ എത്തിയെങ്കിലും വിധിക്ക് മാറ്റമുണ്ടായില്ല. ''നിങ്ങളുടെ കക്ഷികള്‍ക്ക് ദൈവത്തെ കാണാനുള്ള സമയമായി. വെറുതെ സമയം കളയരുത്'' എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കുറ്റവാളികളുടെ ഹര്‍ജി തള്ളിയത്.