Saturday 06 June 2020




നിര്‍ഭയ പ്രതികളെ പ്രത്യേകം തൂക്കിലേറ്റണം; വാദം കേള്‍ക്കുന്നത് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി

By online desk.26 Feb, 2020

imran-azhar

 

 

ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികളെ പ്രത്യേകം തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 5ലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ പ്രതികളെയും മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോടതി ഫെബ്രുവരി അഞ്ചിന് മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ മാനസിക രോഗമാണെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി.

 

2012 ഡിസംബര്‍ 16നാണ് മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് ചികിത്സയിലായിരിക്കെ മരിച്ചു. കേസില്‍ ആറു പേരാണ് പ്രതികള്‍ വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിങ്, റാം സിങ്. മുഖ്യ പ്രതിയായ റാം സിങ് ജയില്‍ വച്ച് തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു.