Saturday 20 October 2018



ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

By sruthy sajeev .03 Nov, 2017

imran-azhar


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണു പുരസ്‌കാരം. സാഹ
ിത്യ അക്കാദമി അവാര്‍ഡും സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടിയിട്ടുണ്ട്. ഹഷ്മത് എന്ന പേരിലും കവിതകള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം
ആദരിക്കാന്‍ തയാറായെങ്കിലും അവര്‍ വിസമ്മതിച്ചു.
പാക്കിസ്ഥാനിലെ പഞ്ചാബില്‍ ഗുജ്‌റാത്തില്‍ ജനിച്ച സോബ്തി, ഡല്‍ഹിയിലും ഷിംലയിലുമായാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസം ലഹോറില്‍
ആരംഭിച്ചെങ്കിലും വിഭജനത്തെത്തുടര്‍ന്നു തിരികെ ഇന്ത്യയിലെത്തി. ഇന്തോ ആര്യന്‍ ഭാഷയായ ഡോഗ്രി എഴുത്തുകാരന്‍ ശിവ്‌നാഥാണ് ഭര്‍ത്താവ്.