By Subha Lekshmi B R.16 Feb, 2017
ചെന്നൈ: ജയയുടെ മരണാനന്തരം നോക്കിലും വാക്കിലും അമ്മ സ്റ്റൈല്‍ അഥവാ അതുക്കും മേലെ നില്ക്കാന് ശ്രമിക്കുകയാണ് ശശികല നടരാജന്. സുപ്രീം കോടതി വിധിക്ക് തൊട്ടുമുന്‍പ് അമിതമായആത്മവിശ്വാസത്തോടെ താന്‍ വിജയശ്രീലാളിതയായി എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ട് വിടുമെന്ന് പ്രഖ്യാപിച്ച ശശികല വിധി എതിരായതോടെ വികാരപ്രകടനത്തോടൊപ്പം അമ്മ സഞ്ചരിച്ചവഴികളിലൂടെയാണ് താനും സഞ്ചരിക്കുന്നതെന്നും ശക്തമായി തിരികെവരുമെന്നും പ്രതികരിച്ചു. ജയിലിലേക്ക് തിരിക്കുന്നതിന് മുന്‍പ് ജയയുടെ സമാധിയിലെത്തി പൂക്കളര്പ്പിച്ച്ഒരൊറ്റ അടിയടിച്ച് നെഞ്ചില്‍ കൈവച്ച് ശപഥമെടുക്കുന്ന ഭാവത്തിലൊന്നു നിന്നു. പിന്നീട് റോഡുമാര്‍ഗ്ഗം ജയിലിലേക്ക്.
ജയിലെത്തിയപ്പോഴാണ് അറിയുന്നത് താന്‍ നേരത്തേ കത്ത്മുഖേന ആവശ്യപ്പെട്ടസൌകര്യങ്ങളൊന്നും ജയിലധികൃതര്‍ അനുവദിച്ചിട്ടില്ല എന്ന്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, പാശ്ചാത്ത്യ ശൈലിയിലുള്ള ടോയ്ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, കുടിക്കാന്‍ മിനറല്‍ വാട്ടര്‍, സഹായി എന്നീ ആവശ്യങ്ങളാണ് ശശികല ഉന്നയിച്ചത്. എന്നാല്‍ ശശികലയുടെ ആവശ്യം അധികൃതര്‍ തള്ളി. എന്നാല്‍ ശശികലയ്ക്ക് ടിവിയും കിടക്കയും ടേബിള്‍ ഫാനും അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.നിലവില്‍ ശശികലയ്ക്ക് അനുവദിച്ച രണ്ടാം നന്പര് സെല്ളില് രണ്ട് സ്ത്രീ തടവുകാരാണ് ഉള്ളത്.സൌകര്യങ്ങളൊന്നും കൊടുത്തില്ലെങ്കിലും ശശികലയ്ക്ക് ജയിലധികൃതര്‍ ജോലി
നല്കി. മെഴുകുതിരിയും ചന്ദനത്തിരിയും ഉണ്ടാക്കുന്ന ജോലിയാണ് നല്‍കിയിട്ടുള്ളത്. കൂലിയായി പ്രതിദിനം ശശികലയ്ക്ക്
അന്‍പത് രൂപയാണ് ലഭിക്കുക.