Tuesday 23 January 2018

ഇടതുമുന്നണിയില്‍ പ്രശ്നങ്ങളില്ലെന്ന് എം.എം.മണി

By SUBHALEKSHMI B R.11 Dec, 2017

imran-azhar

ഇടുക്കി: സംസ്ഥാനത്ത് സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ളെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിന്‍റെ ഭാഗമായി മൂന്നാര്‍ സന്ദര്‍ശിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യകതമാക്കിയത്.

 

മൂന്നാറിലെ സിപിഎം നേതാക്കള്‍ക്കെതിരേ സിപിഐ പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രകടനം നടത്തിയിരുന്നു. മന്ത്രി എം.എം.മണിയും എസ്. രാജേന്ദ്രന്‍ എംഎല്‍എയും കൈയേറ്റക്കാരാണെന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു സിപിഐ പ്രവര്‍ത്തകരുടെ പ്രകടനം.സിപിഎമ്മിനെതിരേ ശബ്ദമുയര്‍ത്തുന്ന സിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും സിപിഐ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയില്‍ പ്രശ്നങ്ങളില്ലെന്ന മണിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.