Monday 23 October 2017

അമിത് ഷായുടെ മകനെതിരെ അന്വേഷണം വേണ്ടെന്ന് ആര്‍എസ്എസ്

By sruthy sajeev .12 Oct, 2017

imran-azhar


അഹമ്മദാബാദ്: ബിജെപി അധ്യകഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരായ ആരോപണത്തില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്വേഷിക്കേണ്ടതുള്ളെന്ന് ആര്‍എസ്എസ്. അഴിമതി ആരോപണം ഉണ്ടായാല്‍ ആര്‍ക്കെതിരെയാണിങ്കിലും അന്വേഷിക്കണം.

 

എന്നാല്‍ ജയ്ഷായ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവൊന്നു ഇലെ്‌ളന്നും ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ്‌ള പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് കുറ്റം തെളിയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കമ്പനിക്ക് വിറ്റുവരവിലും വരുമാനത്തിലും വായ്പ കിട്ടുന്നതിലും വര്‍ധന ഉണ്ടായെന്നാണ് ആരോപണം. വായ്പ കിട്ടുന്നതില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 4,000 ശതമാനം വര്‍ധനയുണ്ടായെന്നും റിപേ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.