Friday 16 November 2018


നൂറനാട് വാഹനാപകടത്തില്‍ മരണം മൂന്നായി

By Subha Lekshmi B R.01 Mar, 2017

imran-azhar

കായംകുളം: നൂറനാട് കാറും കെഐസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തില്‍ പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാവേലിക്കര സ്വദേശിനി സുധാദേവി (42) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്.മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.രഘുപ്രസാദിന്‍റെ ഭാര്യയും മാവേലിക്കര കല്ളുമല കാര്‍ഷിക സഹകരണ ബാങ്ക് ഉദ്യോഗസ്ഥയുമാണ്.

 

നൂറനാട് ഐടിബിപി ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചിരുന്നു. വാഴുവാടി ജയനിവാസില്‍ റിട്ട.ഡപ്യൂട്ടി തഹസീല്‍ദാര്‍ ശങ്കരനാരായണന്‍ (69), വഴുവാടി കുറ്റിയില്‍ എന്‍.കെ.പ്രസാദ് (50) എന്നിവരാണ് മരിച്ചത്. ശങ്കരനാരായണന്‍റെ സഹോദരിയുടെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ പത്തനാപുരത്ത് പോയി മടങ്ങുന്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ മറ്റുരണ്ടുപേര്‍ ചികിത്സയിലാണ്