Friday 17 November 2017

ഭൌമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്നത് വെറുവാക്കല്ലെന്ന് ഉത്തരകൊറിയ

By SUBHALEKSHMI B R.26 Oct, 2017

imran-azhar

പ്യോങ്യാങ്: ഭൌമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന തങ്ങളുടെ മുന്നറിയിപ്പ് പാലിക്കുമെന്ന് ഉത്തര കൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് പില്‍. പസഫിക് സമുദ്രത്തിനു മുകളില്‍ ഹൈഡ്രജന്‍ ബോംബ് വീണ്ടും പരീക്ഷിക്കുമെന്ന വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ തള്ളിക്കളയേണ്ടതില്ള. ഉത്തര കൊറിയ തങ്ങളുടെ വാക്ക് എന്നും പാലിക്കാറുണ്ടെന്നും റി യോങ് പറഞ്ഞു.

 

ഉത്തര കൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് യുഎന്നില്‍ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി റി യോങ് ഹോ നിലപാടു വ്യക്തമാക്കിയത്. കൂടുതല്‍ കാര്യങ്ങള്‍ "നേതാവ്' തീരുമാനിക്കുമെന്നും ഹോ പറഞ്ഞിരുന്നു.

 

ഏകാധിപതി കിം ജോങ് ഉന്നിന്‍െറ ലക്ഷ്യങ്ങള്‍ കൃത്യമായി അറിയാവുന്ന വ്യകതിയാണു വിദേശകാര്യമന്ത്രി. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍െറ വാക്കുകള്‍ തള്ളിക്കളയേണ്ടതില്ലെന്നും പില്‍ പറഞ്ഞു. യുഎസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ നിലവിലില്ള. സൈനിക നടപടിയെക്കുറിച്ചു സംസാരിക്കുകയും അതു പരിശീലിക്കുകയുമാണ് യുഎസ്. എല്ളാ മാര്‍ഗത്തിലൂടെയും ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് അവരുടെ ശ്രമം. ഇവയിലൂടെ ഞങ്ങളെ വരുതിയിലാക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞു.