Thursday 21 September 2017

ഉത്തര കൊറിയയുടെ മിസൈല്‍ ജപ്പാന്‍ തീരത്ത്

By Subha Lekshmi B R.04 Jul, 2017

imran-azhar

സിയൂള്‍: അന്തര്‍ദേശീയ സമൂഹത്തിന്‍റെ വെല്ളുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കന്‍ പ്യോംഗാംഗിലെ ബാങ്കിയൂണില്‍നിന്നു വിക്ഷേപിച്ച ബാലസ്റ്റിക് മിസൈല്‍ 930 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍ സമുദ്രത്തില്‍ പതിച്ചെന്നു ജപ്പാന്‍ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

 

ആണവ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാന്‍ കഴിയില്ളെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന 11~ാം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്.മിസൈല്‍ പരീക്ഷണത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ അപലപിച്ചു. പുതിയ സാഹചര്യത്തില്‍ മൂണ്‍ ജേ അടിയന്തര സുരക്ഷാ കൌണ്‍സില്‍ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.