Sunday 23 July 2017

ആ നന്പറുകളിലേക്ക് തിരിച്ചുവിളിച്ചത് ദീലീപെന്ന് അപ്പുണ്ണി

By Subha Lekshmi B R.03 Jul, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുന്‍പ് ന ിരന്തരം ബന്ധപ്പെട്ടിരുന്ന നാലു ഫോണ്‍നന്പറുകള്‍ പൊലീസ് കണ്ടെത്തി. പള്‍സര്‍ സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നന്പറുകളില്‍നിന്നു ദിലീപിന്‍റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തി. ഈ നന്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമി ക്കപ്പെടുന്നതിനു തൊട്ടുമുന്പ് വരെയാണ് ഫോണ്‍ സംഭാഷണങ്ങള്‍ നടന്നിരിക്കുന്നത്.

 

അതേസമയം, വിളിച്ചതു താനല്ളെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ടെന്നാണു വിവരം. 26 ഫോണ്‍ നന്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതില്‍ന ിന്നാണ് നാലു നന്പറുകള്‍ കണ്ടെത്തിയത്. ഗൂഢാലോചനക്കാലത്ത് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നന്പറുകളിലേക്കാണെന്നാണു കണ്ടെത്തല്‍.

 

പള്‍സര്‍ സുനി നേരിട്ട് ദിലീപിനെ ഫോണ്‍ ചെയ്തിട്ടില്ളെന്നാണ് പൊലീസ് നല്‍കുന്നത്. എന്നാല്‍ ദിലീപിനെ വിളിക്കാനായി മറ്റു നന്പര്‍ വഴി ശ്രമിക്കുകയായിരുന്നെന്നാണു സംശയം.അതേസമയം, ഈ നാലു നന്പറുകള്‍ ഏതൊക്കെയാണെന്ന് അറിയില്ളെന്നാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്. നന്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താനുളള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജ
ിതമാക്കി.