Sunday 21 January 2018

വിദ്യാര്‍ഥികളെ ജോലിക്കിറക്കി സമരം തകര്‍ക്കാനുളള നീക്കം കൈയുംകെട്ടി നോക്കിനില്‍ക്കില്ല: നഴ്സസ് അസോസിയേഷന്‍

By Subha Lekshmi B R.17 Jul, 2017

imran-azhar

കണ്ണൂര്‍: ചികിത്സയെക്കുറിച്ചും പരിശോധനയെക്കുറിച്ചും പ്രായോഗിക ജ്ഞാനമില്ളാത്ത വിദ്യാര്‍ഥികളുടെ കൈയില്‍ രോഗികളെ ഏല്‍പ്പിക്കുന്നത് അപകടകരമായിരിക്കുമെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു. പഠിക്കുന്ന വിദ്യാര്‍ഥികളെ ജോലിക്കിറക്കി സമരം തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. സര്‍ ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് കാത്തുനില്‍ക്കാതെ ശക്തമായ പ്രക്ഷോഭവുമായി നഴ്സുമാര്‍ രംഗത്തിറങ്ങുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

 

 

നഴ്സുമാരുടെ സമരം നടക്കുന്ന കണ്ണൂര്‍ ജില്ളകളിലെ സ്വകാര്യ ആശുപത്രികളിലേക്ക് 10 വീതം നഴ്സിംഗ് വിദ്യാര്‍ഥികളെ അയക്കാനാണ് കളക്ടര്‍ ഉത്തരവിട്ടത്. എന്നാല്‍ കളക്ടറുടെ ഉത്തരവ് പാലിക്കില്ളെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ പഠനം മുടക്കി സമരത്തിലാണ്.