Thursday 21 September 2017

നഴ്സുമാരുടെ സമരം: ജൂലായ് 10~ലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ശക്തമായ സമരം

By Subha Lekshmi B R.04 Jul, 2017

imran-azhar

തിരുവനന്തപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങള്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ പ്രതിനിധികള്‍ സര്‍ക്കാരിന് കൈമാറി. ജൂലായ് 10ന് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ചയുണ്ടാകും. ഈ യോഗത്തില്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ കൂടി പങ്കെടുക്കുന്നുണ്ട്.

 

21,000 രൂപ അടിസ്ഥാന ശന്പളമായി ലഭിക്കണമെന്നാണ് നഴ്സുമാരുടെ പ്രധാന ആവശ്യം. ഈ ശന്പളം നല്‍കാന്‍ കഴിയില്ളെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശന്പളം വര്‍ധിപ്പിച്ചാല്‍ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് സാധ്യമല്ളെന്നുമാണ് മാനേജ്മെന്‍റുകളുടെ നിലപാട്. ഇരുകൂട്ടരും അവരവരുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെയാണ് ലേബര്‍ കമ്മീഷണര്‍ വിളിച്ച ഒടുവിലത്തെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഇതോടെയാണ് മന്ത്രിതല ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്.

 

സര്‍ക്കാരിനെ ആവശ്യങ്ങള്‍ അറിയിച്ചതിനാല്‍ എട്ടാം തീയതി തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം ഇന്ത്യന്‍ നഴ്സ് അസോസിയേഷന്‍ മാറ്റിവച്ചു. 10ന് നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകുന്നില്ളെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് നഴ്സുമാരുടെ സംഘടനകളുടെ തീരുമാനം. അതേസമയം, 10~ാം തീയതിയിലെ ചര്‍ച്ചയില്‍ വേതന വര്‍ധനവ് സംബന്ധിച്ച ധാരണയുണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. അല്ളെങ്കില്‍, സര്‍ക്കാരിന് വേതന വര്‍ധനവ് നടപ്പാക്കി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരും.