Wednesday 19 September 2018



ട്രംപിനെതിരെ വിമർശനങ്ങളുമായി മുൻ പ്രസിഡന്റ് ബറാക് ഒബാമ

By Sooraj S .01 Jan, 1970

imran-azhar

 

 

ഇല്ലിനോയ്: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശങ്ങളുമായി മുൻ പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്. ട്രംപിന്റെ ഭരണ പരിഷ്കാരങ്ങളെയും,തീരുമാനങ്ങളെയും ഒബാമ നിഷിധമായി വിമർശിച്ചു. ട്രംപിന്റെ പേരെടുത്ത് പറഞ്ഞാണ് ഒബാമ വിമർശിച്ചത്. യു എസ് ജനാധിപത്യത്തെ സംബന്ധിച്ച് ട്രംപിന്റെ ഭരണ രീതികൾ ഭീഷണിയായി മാറുമെന്ന് ഒബാമ കുറ്റപ്പെടുത്തി. സാമ്പത്തിക പുരോഗതി, പുതിയ ജോലികള്‍, ചരിത്രപരമായ നികുതി ഇളവുകള്‍ തുടങ്ങി ട്രംപ് മുന്നോട്ടുവച്ച ആശയങ്ങള്‍ സ്വീകരിച്ച യുഎസ് ജനത, ഒബാമയുടെ നയങ്ങളെ തള്ളിയാണ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്ന് റിപ്പബ്ലിക്കൻ പാർട്ടി പറഞ്ഞു. ഒബാമയുടെ വിമർശനങ്ങൾക്ക് ട്രംപ് നൽകിയ മറുപടി: നല്ല ഉറക്കം വേണമെങ്കിൽ ഒബാമയുടെ പ്രസംഗം കേട്ടാൽ മതിയെന്നായിരുന്നു. പരിഹാസം നിറച്ചാണ് ട്രംപ് മറുപടി നൽകിയത്. ഇല്ലിനോയ് സർവകലാശാലയിൽ ആയിരത്തിലധികം വരുന്ന വിദ്യാർഥി സമൂഹത്തെ അഭിസംബോധന ചെയ്ത സംസാരിക്കുന്നതിനിടയിലാണ് ഒബാമയുടെ പ്രതികരണം ഉണ്ടായത്.