Friday 21 July 2017

പനീര്‍സെല്‍വവും പളനിസാമിയും ഒരുമിച്ചു; ദിനകരന്‍ രാജിക്കൊരുങ്ങുന്നു

By Subha Lekshmi B R.18 Apr, 2017

imran-azhar

ചെന്നൈ: ചിന്നമ്മ ശശികലയെയും കുടുംബാംഗങ്ങളെയും തഴഞ്ഞ് അണ്ണാ ഡിഎംകെയില്‍ ഐക്യമുണ്ടാക്കാന്‍ പനീര്‍സെല്‍വം പക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രത്യേക പ്രതിനിധികളെ നിയോഗിച്ചാണ് അണ്ണാ ഡിഎംകെ (അമ്മ), അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) വ ിഭാഗങ്ങളുടെ ചര്‍ച്ച. ഐഎന്‍എസ് ചെന്നൈ എന്ന കപ്പലില്‍ ആണു ചര്‍ച്ചകള്‍ നടക്കുന്നത്. പാര്‍ട്ടി ഒന്നിച്ചു മുന്നോട്ടുപോകുമെന്ന് ഒ. പനീര്‍സെല്‍വം അറിയിച്ചു.പനീര്‍സെല്‍വം തേനിയ ില്‍നിന്നു ചെന്നൈയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

 

ഇതിനിടെ, കോഴക്കേസില്‍ ആരോപണവിധേയനായ ടി.ടി.വി. ദിനകരന്‍ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദം രാജിവച്ചേക്കുമെന്നും സൂചനയുണ്ട്. കൈക്കൂലി കൊടുത്തു ത ിരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു ദിനകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ തുടര്‍ന്നാണു പുതിയ നീക്കം. കൂടാതെ, എതിര്‍പക്ഷത്തായിരുന്ന പനീര്‍സെല്‍വവും മ ുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒരുമിക്കാന്‍ തീരുമാനിച്ചതും ദിനകരന്‍റെ രാജിക്ക് സാധ്യതയേറ്റുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

 

രാജി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകിട്ട് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ സെക്രട്ടറി സ്ഥാനത്തേക്കു തന്നെയോ പന ീര്‍സെല്‍വത്തെ തന്നെ കൊണ്ടുവരാനുള്ള നീക്കമാണു നടക്കുന്നത്. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരും. ശശികലയെ പുറത്താക്കുമോ എന്നതു വ്യക്തമല്ള.ഇന്നലെ രാത്രി പതിനൊന്നരയോടെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാറാണു നിര്‍ണ്ണായക ഐക്യതീരുമാനം അറിയിച്ചത്.

 

സ്വത്തുകേസില്‍ ജയിലിലുള്ള ശശികലയെ സന്ദര്‍ശിക്കാനായി ദിനകരന്‍ ബംഗളൂരുവിലായിരുന്ന സമയത്താണ് ഐക്യ ചര്‍ച്ചകള്‍ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദ ിവസത്തിനകം രാജിവച്ചില്ളെങ്കില്‍ പനീര്‍സെല്‍വത്തിനൊപ്പം പോകുമെന്നു മുതിര്‍ന്ന മന്ത്രിമാര്‍ മുന്നറിയിപ്പു നല്‍കിയതായും അഭ്യൂഹങ്ങളുണ്ടായി. രാത്രിയാണു പി. തങ്കമണി, ഉദുമലൈ
രാധാകൃഷ്ണന്‍ എന്നീ മന്ത്രിമാരുടെ വസതികളില്‍ 16 മന്ത്രിമാരും ഭൂരിഭാഗം എംഎല്‍എമാരും പങ്കെടുത്ത ചര്‍ച്ചകള്‍ ചൂടുപിടിച്ചതും ഒടുവില്‍ തീരുമാനം പ്രഖ്യാപിച്ചതും. ശശികല കുടുംബത്തെ ഒഴിവാക്കിയാല്‍ പാര്‍ട്ടിയിലെ യോജിപ്പിനു തടസ്സങ്ങളൊന്നുമില്ളെന്ന നിലപാടിലാണിപ്പോള്‍ പനീര്‍സെല്‍വവും പളനിസാമിയും. അതേസമയം, 40 എംഎല്‍എമാരുടെയെങ്കിലും പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്നാണ് വിവരം.