Sunday 30 April 2017

ശശികലയും ബന്ധുക്കളും വേണ്ട; നിലപാട് ആവര്‍ത്തിച്ച് ഒപിഎസ്

By Subha Lekshmi B R.18 Apr, 2017

imran-azhar

ചെന്നൈ: ശശികലയുടെ നേതൃത്വത്തിലുളള അണ്ണാ ഡിഎംകെ (അമ്മ) വിഭാഗവും ഒ പനീര്‍സെല്‍വത്തിന്‍റെ നേതൃത്വത്തിലുളള അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) വിഭാഗവും തമ്മ ില്‍ തര്‍ക്കം തുടരുന്നു. തോഴി ശശികലയെയും കുടുംബാംഗങ്ങളെയും തളളി പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കാന്‍ മുഖ്യമന്ത്രി പളനിസാമിയും പനീര്‍സെല്‍വവും കൈകോര്‍ത്തിരുന്നു. ഒരുമി ക്കണമെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വി.കെ.ശശികല രാജിവയ്ക്കണമെന്നും ഇവരുടെ ബന്ധുക്കളെ അംഗീകരിക്കാന്‍ കഴിയില്ളെന്നും ഒ.പനീര്‍ശെല്‍വം പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെക്കുറെ പളനിസാമി അംഗീകരിക്കുകയും ചെയ്തു. ഇതിനിടെയാണ്് ഇടഞ്ഞു നില്‍ക്കുന്ന പനീര്‍ശെല്‍വത്തിന് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാന്‍ തയാറാണെന്ന
ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവച്ച് ടി.ടി.വി.ദിനകരന്‍ രംഗപ്രവേശം ചെയ്തത്. എന്നാല്‍, ഒത്തുതീര്‍പ്പ് ഫോര്‍മുല ഒ.പി.എസ് പക്ഷം തള്ളി.

 

ശശികലയെയും ബന്ധുക്കളെയും അംഗീകരിക്കാന്‍ കഴിയില്ളെന്ന തന്‍റെ നിലപാടില്‍ മാറ്റമില്ലെന്ന് ഒപിഎസ് ആവര്‍ത്തിച്ചു. അമ്മയുണ്ടായിരുന്ന കാലത്ത് ഇവരെയാരെയും അടുപ്പിക്കുക പോല ുമില്ളായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സ്വയം അവരോധിച്ച ശശികലയുടെ നിയമനവും അംഗീകരിക്കാന്‍ പറ്റില്ള. പാര്‍ട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ശശികലയെയും കൂട്ടാള ികളെയും പുറത്താക്കണമെന്ന് പറയുന്നതെന്നും ഒ.പി.എസ് വ്യക്തമാക്കി.

 

ഇടഞ്ഞു നില്‍ക്കുന്ന ഒ.പി.എസ് പകഷത്തെ അനുനയിപ്പിക്കാന്‍ രാവിലെ ചെന്നൈയില്‍ ഇരുപക്ഷവും യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം വൈകിട്ട് ഒ.പി.എസുമായി ശശികല പക്ഷം ചര്‍ച്ച നടത്താനും ധാരണയായിരുന്നു. എന്നാല്‍ ഉപാധികളൊന്നും ഇല്ളാതെ ഒ.പി.എസ് പക്ഷക്കാര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്ന് ശശികല വിഭാഗം പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. തുടര്‍ന്ന്, ശശികലയെയും ബന്ധുക്കളെയും ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ളെന്ന് ഒ.പി.എസ് വിഭാഗം നിലപാട് വ്യക്തമാക്കുകയായിരുന്നു