Sunday 20 January 2019


ഓഖി ദുരന്തം: കേന്ദ്രസംഘം കേരളത്തിലേക്ക്

By SUBHALEKSHMI B R.22 Dec, 2017

imran-azhar

ന്യൂഡല്‍ഹി: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തുന്നു. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 26 മുതല്‍ 29 വരെയാണ് കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കുന്നത്. ഇവര്‍ മൂന്ന് സംഘങ്ങളായി ഓഖി ബാധിത മേഖലകളും സന്ദര്‍ശിക്കും.

 

ഓഖി ദുരിതം നേരിടാന്‍ 7,340 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നാണ് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തര സഹായമായി 1,200 കോടി രൂപ 
അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തുന്നത്.