Saturday 06 June 2020




കോവിഡ് 19 വ്യാപനം തടയുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ വിലക്കി ഒമാൻ ഗതാഗത മന്ത്രാലയം

By online desk.19 Mar, 2020

imran-azhar

 


മസ്കറ്റ് : കോവിഡ് 19 രാജ്യമെമ്പാടും വ്യാപകമാകുന്ന സഹാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിനായി വ്യാഴാഴ്ച മുതൽ മുഴുവൻ പൊതുഗതാഗത സംവിധാനങ്ങൾ വിലക്കി ഒമാൻ ഗതാഗത മന്ത്രാലയം. ബസ്, ടാക്സി, ഫെറി തുടങ്ങിയവയെല്ലാം സർവീസുകൾ പൂർണമായും ഒഴിവാക്കും. എന്നാൽ, മുസന്ദം ഗവർണറേറ്റിലെ ബസ്, ഫെറി സർവീസുകൾക്ക് വിലക്ക് ബാധകമല്ല. കടകൾ തുറന്നു പ്രവർത്തിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കടകൾ അടയ്ക്കാത്തവർക്കെതിരേ ആയിരം റിയാൽ വരെ പിഴ ഈടാക്കുകയും കടയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് നഗരസഭാ, ജലവിഭവ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 300 റിയാൽ പിഴ ഈടാക്കുകയും നിയമം ലംഘിച്ചാൽ കൂടുതൽ നടപടി സ്വീകരിക്കുകായും ചെയ്യും.

 

 കോമേഴ്ഷ്യൽ കോംപ്ലക്‌സുകളിലെ വിവിധ കടകൾ, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ, സ്‌പോർട്‌സ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഹാളുകൾ, എന്നിവയ്ക്കാണ് തുറക്കുന്നതിന് വിലക്ക്. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പരിശോധന നിർത്തിവെച്ചു. റേഡിയോളജി, നൂട്രീഷൻ ക്ലിനിക്, ഫിസിയോളജി, ലബോറട്ടി പരിശോധനകൾ, ഫിസിക്കൽ തെറാപ്പി, എന്നിവയിലെല്ലാം സേവനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. അതേസമയം, ഒമാനിൽ അയ്യായിരത്തിലേറെ ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന വാർത്ത ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. ഇതുവരെ 33 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗിയെ ചികിത്സ ഡോക്ടർ ക്വാറന്റൈനിലാണെന്ന പ്രചരണവും മന്ത്രാലയം നിഷേധിച്ചു.