Friday 29 May 2020




ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചത് 100 ഡോക്ടര്‍മാരും 30 നഴ്സ്മാരും

By online desk .10 Apr, 2020

imran-azhar

 

റോം:കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറ്റലിയിൽ ഇതുവരെ 100 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായതായി എഫ്.എന്‍.ഒ.എം.സി ഹെല്‍ത്ത് അസോസിയേഷൻ അറിയിച്ചു ഡോക്ടർമാരെ കൂടതെ 30 നഴ്‌സുമാരും മരിച്ചതായി റിപോർട്ടുകൾ ചൂണ്ടികാണിക്കുന്നു. ജോലിയിൽനിന്നു വിരമിച്ചവരും ഇതിൽ പെടുന്നു . ഇറ്റലിയിൽ കോറോണ ബാധിച്ചവരിൽ പത്തു ശതമാനം പേര് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരാണ് ഫെബ്രുവരിയില്‍ ആരംഭിച്ച കോവിഡ് വ്യാപനത്തില്‍ ഇറ്റലിയില്‍ മാത്രം പതിനെട്ടായിരത്തോളം പേരാണ് മരിച്ചത്.

ഞങ്ങളുടെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും വൈറസിനെതിരെ യാതൊരു സംരക്ഷണവുമില്ലാതെ പോരാടാൻ അയയ്ക്കാൻ ഞങ്ങൾക്ക് ഇനി അനുവദിക്കാം,”എഫ്.എന്‍.ഒ.എം.സി പ്രസിഡന്റ് ഫിലിപ്പോ അനേലി പറഞ്ഞു. "ഇത് അന്യായമായ പോരാട്ടമാണ്." അദ്ദേഹം പറഞ്ഞു .