Saturday 18 January 2020
തായ് ഇല്ലാ തമിഴകം; ജയലളിത ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

By SUBHALEKSHMI B R.05 Dec, 2017

imran-azhar

പുരട്ചി തലൈവി ജെ.ജയലളിത മാഞ്ഞുപോയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ജയലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളാണു നടക്കുന്നത്. ചെന്നൈ മറൈന്‍ ഡ്രൈവിലെ സ്മാരകത്തില്‍ പ്രാര്‍ഥനകള്‍ നടക്കും. ജയ ഓര്‍മ്മയായി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും അവരുടെ ആശുപത്രിവാസവും മരണവുംസംബന്ധിച്ച ദുരൂഹതകള്‍ അതുപോലെ തുടരുന്നു. തോഴി ശശികലയുടെയും കുടുംബത്തിന്‍റെയും നേര്‍ക്കുനീണ്ട സംശയത്തിന്‍റെ വാള്‍ അതുപോലെ നിലകൊളളുകയും ചെയ്യുന്നു.

 

75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമായിരുന്നു ജയയുടെ മരണം.2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയ്ക്കാണ് ജയയുടെ മരണം സ്ഥിരീകരിച്ചത്. ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞവരും ആത്മാഹുതി ചെയ്തവരും ഏറെ. ജയലളിതയുടെ വിയോഗത്തോടെ വലിയ ഒരു വിടവാണ് തമിഴ് രാഷ്ട്രീയത്തില്‍ സൃഷ്ടിക്കപ്പെട്ടത്. അമ്മയുടെ പിന്‍ഗാമി പരിവേഷവ ുമായി ചിന്നമ്മ പ്രഭാവം മുതലാക്കി തമിഴകത്തിന്‍റെ മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ ചരടുവലി നടത്തിയ തോഴി ശശികല ഇപ്പോള്‍ അഴിക്കുളളിലാണ്. ജയയുടെ വിശ്വസ്തനായിരുന്ന ഒ.പനീര്‍ സെല്‍വം പഞ്ചപാവം പ്രതിച്ഛായയില്‍ നിന്ന് തന്ത്രശാലിയായ രാഷ്ട്രീയക്കാരനായി കൂടുമാറുന്നതും ഇക്കാലത്തിനിടെ തമിഴകം കണ്ടു. ശശികല പക്ഷത്തുനിന്ന് എടപ്പാടി പളനിസാമി ഒപ ിഎസ് പക്ഷതേക്ക് കളംമാറ്റിച്ചവിട്ടിയതു മുതല്‍ ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരുന്ന അണ്ണാ ഡിഎംകെയില്‍ നേതാക്കളുടെ കാലുമാറ്റത്തിനുംുതികാല്‍വെട്ടലിനും സാക്ഷിയായിക്കൊണ്ടിര 
ിക്കയാണ് തമിഴകം.

 

ജയ അന്തരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്പോഴേക്കും എഐഎഡിഎംകെ പിളര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയത്തില്‍ അവരുടെ പിന്‍ഗാമി ആരെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.കേവലം ആര്‍കെ നഗറില്‍ പോലും അവരുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തിട്ടില്ല. ഇതിനിടെ എഐഡിഎംകെയെ തകര്‍ത്ത് തമിഴകത്ത് ഏകഅധികാരകേന്ദ്രമായി വളരാനുളള തന്ത്രങ്ങള്‍പയറ്റുകയാണ് ഡിഎംകെ. ഇതിനിടെ രാഷ്ട്രീയ പ്രവേശന സൂചനനല്‍കി സൂപ്പര്‍സ്റ്റാറുകളുമെത്തി. രജനീകാന്താണ് ഇക്കാര്യത്തില്‍ വാര്‍ത്തകളിലെ താരം. കമലഹാസനും ജനമനസ്സറിയാന ുളള തന്ത്രങ്ങളുമായി രംഗത്തുണ്ട്. ഏറ്റവുമൊടുവില്‍ ആര്‍.കെ.നഗറില്‍ യുവനടന്‍ വിശാല്‍ സ്വതന്ത്രനായി മത്സരരംഗത്തിറങ്ങുകയാണ്. സിനിമാക്കാര്‍ ഭരണാധികാരികളാകുന്നത് തമിഴകത്തിന്‍റെ കീഴ്വഴക്കമാണ്. സി.എന്‍.അണ്ണാദുരൈ, കരുണാനിധി, എംജിആര്‍, ജയലളിത....ഈ നിരയിലേക്ക് അടുത്ത് ആര് എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

ദ്രാവിഡരാഷ്ട്രീയം മാത്രമല്ല, ജയ വാരിക്കൂട്ടിയ സന്പത്തും അവകാശിയാരെന്നറിയാതെ വാര്‍ത്തകളില്‍ നിറയുകയാണ്.