Friday 10 April 2020




കൊറോണ വൈറസിനെ തടയാനുള്ള അവസരങ്ങള്‍ കുറഞ്ഞ് വരുന്നു: ലോകാരോഗ്യസംഘടന

By online desk .23 Feb, 2020

imran-azhar

 

 


ബെയ്ജിങ്: ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന കെറോണ വൈറസിനെ തടയാനുള്ള അവസരങ്ങള്‍ കുറഞ്ഞു വരുന്നതായി ലോകാരോഗ്യസംഘടന. അതേ സമയം അവസരങ്ങള്‍ പൂര്‍ണ്ണമായി അവസാനിക്കും മുമ്പ് ലോകരാജ്യങ്ങള്‍ നടപടിയെടുക്കണമെന്നും ഡബ്ല്യു.ടി.ഒ. മുന്നറിയിപ്പുനല്‍കി.

 

''ചൈനയ്ക്കുപുറത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ചൈനയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിലും വൈറസ് ബാധിച്ചവരുമായി നേരിട്ടിടപഴകാത്തവരിലും രോഗം സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നുണ്ട്. വൈറസ് ബാധ ഏതുതലത്തിലേക്കും പോയേക്കാം. സ്ഥിതി അതീവഗുരുതരമാകാന്‍ സാധ്യതയുണ്ട്.'' -ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയെസുസ് പറഞ്ഞു.

 

എന്നാല്‍ മരണ സംഖ്യ 2363 ആയി.കൂടാതെ 77,932 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ജപ്പാനിലെ ഡയമണ്ട് പ്രിന്‍സസ് കപ്പലിനുപുറമേ ഉത്തരകൊറിയയിലും വൈറസ് ബാധ പടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേ സമയം ഉത്തരകൊറിയയില്‍ 433 പേരില്‍ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 229 കേസുകളാണ് റിപ്പോര്‍ട്ടുചെയ്തത്.

 

ഉത്തരകൊറിയയില്‍ വൈറസ് ബാധ ഗുരുതരഘട്ടത്തിലേക്ക് കടന്നതായി ആ രാജ്യത്തിന്റെ ആരോഗ്യസഹമന്ത്രി കിം ഗാങ് ലിപ് പറഞ്ഞു. ഒന്‍പതിനായിരത്തിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ ശനിയാഴ്ച രണ്ടാമത്തെ മരണം റിപ്പോര്‍ട്ടുചെയ്തു. ഇറാനില്‍ 28 പേരില്‍ വൈറസ് ബാധിക്കുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്തു.