Tuesday 16 October 2018



ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍

By Subha Lekshmi B R.25 Apr, 2017

imran-azhar

തിരുവനന്തപുരം: സ്ത്രീകള്‍ക്കുനേരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളും പ്ളക്കാര്‍ഡുകളുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ളെന്നും അടിയന്തരപ്രമേയം അനുവദിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.