Friday 29 May 2020




ട്രംപ് യാത്രാ നിരോധനം ഏർപ്പെടുത്തുന്നതിന് മുമ്പ് 4,00,000-ത്തിലധികം ആളുകൾ ചൈനയിൽ നിന്ന് യുഎസിലേക്ക് യാത്ര ചെയ്തു

By online desk .05 Apr, 2020

imran-azhar




ന്യൂയോർക്ക്: ലോകത്താകമാനം കോറോണവൈറസ് പടർന്നുപിടിക്കുന്നസാഹചര്യത്തിൽ അമേരിക്കയിൽ യാത്രാനിരോധനം ഏർപ്പെടുത്തുന്നതിന് മുൻപ് 430,000 യാത്രക്കാർ ചൈനയിൽനിന്ന് അമേരിക്കയിലെത്തി.

 


ചൈന വിരുസ വിവരം ആരാധ്യമായി പുറത്തുവിട്ടതിനു പിന്നാലെ അമേരിക്കയിലെ 17 നഗരങ്ങളിലേക്ക് 1300ലേറെ വിമാനങ്ങളാണ് ചൈനയിൽനിന്ന് സർവീസ് നടത്തിയത്. അതേസമയം ഇരുരാജ്യങ്ങളിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്ക ചില യാത്രാനിയന്ത്രണം ഏർപ്പെടുത്തി രണ്ട് മാസങ്ങൾക്കുള്ളിൽ 40,000ത്തോളം ആളുകൾ അമേരിക്കയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിമാനത്താവളങ്ങളിൽ
നടത്തിയ പരിശോധനയും ചൈനയിൽ നിന്ന് വരുന്ന യാത്രക്കാരുമായി ഉള്ള ഫോളോ-അപ്പുകളും വേണ്ടത്ര കർശനമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ജനുവരി തുടക്കത്തിൽ ചൈന വൈറസ് വ്യാപനത്തിന്റെ ഭീകരത തുറന്നുപറയാതിരുന്ന ഘട്ടത്തിൽ ചൈനയിൽനിന്നെത്തിയ യാത്രക്കാരെ വിമാനത്താവളങ്ങളിൽ പരിശോധനയ്‍ക്ക് വിധേയമാക്കിയിരുന്നില്ല. ജനുവരി പകുതിയോടെ മാത്രമാണ് ലോസ് ആഞ്ചൽസ്, സാൻ ഫ്രാൻസിസ്ക്കോ, ന്യൂയോർക്ക് എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തിയത്. എന്നാൽ ഇത് വുഹാനിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

 

എന്നാൽ ഈ കാലത്തുതന്നെ വുഹാനിൽനിന്നുള്ള ഏകദേശം നാലായിരത്തോളം യാത്രക്കാർ വിവിധ വിമാനത്താവളങ്ങൾ വഴി അമേരിക്കയിലെത്തിയതായി വ്യോമയാന ഡാറ്റ കമ്പനിയായ വാരിഫ്ളൈറ്റിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈസ് വ്യക്തമാക്കി