By Sooraj S .01 Jan, 1970
ന്യൂ ഡൽഹി: ഡൽഹിയിൽ പെട്രോൾ ഡീസൽ വാഹനങ്ങൾക്കായി കളർ കോഡ് വരുന്നു. പെട്രോൾ വാഹനങ്ങൾക്ക് നീലയും ഡീസൽ വാഹനങ്ങൾക്ക് ഓറഞ്ചുമാണ് കളർ കോഡ്. ഇതനുസരിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. നിരത്തുകളിൽ ഇറങ്ങുന്ന പെട്രോൾ ഡീസൽ വാഹനങ്ങളെ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ നീല ഓറഞ്ച് സ്റ്റിക്കറുകൾ പതിപ്പിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഹോളോഗ്രാം അടിസ്ഥാനമായുള്ള സ്റ്റിക്കറുകളാണ് വാഹനങ്ങളിൽ പതിക്കുക. സുപ്രീം കോടതിയിൽ ജസ്റ്റിസ് എം.ബി. ലോക്കൂർ, എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം അംഗീകരിച്ചത്. ഈ പുതിയ തീരുമാനത്തിലൂടെ വായു മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയാനാകുമെന്നും അധികൃതർ അറിയിച്ചു.