By online desk .29 Nov, 2020
ഡൽഹി: കാർഷിക നിയമഭേദഗതി നടപ്പാക്കിയത് കർഷകരുടെ നന്മക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർ ശാക്തീകരിക്കപ്പെടുകയാണെന്നും അവർക്കായി നിരവധി വാതിലുകൾ തുറക്കുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്കിബത്തിലൂടെ സംശ്രയിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് ആഗ്രഹിക്കുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാനാകും വിശദമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയത്. കർഷകർക്ക് അവരുടെ പരാതികൾ സബ് ഡിവിഷണൽ മജിസ്റ്ററേറ്റിനെ അറിയിക്കാം . ഈ നിയമം കൊണ്ട് ഉൽപ്പന്നങ്ങൾക്ക് ന്യായ വില ഉറപ്പിക്കുകയാണ്.
കഷ്ടത അനുഭവിക്കുന്ന കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് പരിഷ്ക്കാരങ്ങൾ നടപ്പിക്കിയിട്ടുള്ളത്. കർഷകർക്ക് മുന്നിലുള്ള വിലങ്ങുതടികൾ നീക്കം ചെയ്യാൻ പുതിയ നിയമങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങളുമായി ബന്ധപെട്ടു കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമങ്ങളെ കുറിച്ചു കർഷകരെ ബോധവാന്മാരാക്കാൻ കാർഷിക വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണം . കർഷകരുടെ ക്ഷേമത്തിനാണ് സർക്കാർ പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.