Tuesday 24 November 2020




ദീപം തെളിയിക്കുന്നതിനെ ഓർമ്മപ്പെടുത്തുന്നതിനായി അടൽ ബിഹാരി വാജ്‌പേയിയുടെ കവിത പങ്കുവെച്ച് മോദി

By online desk .04 Apr, 2020

imran-azhar


ഡൽഹി : അന്തരിച്ച മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായഅടൽ ബിഹാരി വാജ്‌പേയി “ആയോ ഫിർ സെ ദിയ ജലേ” എന്ന കവിത ചൊല്ലുന്ന വീഡിയോ ട്വറ്ററിൽ പങ്കുവെച്ച് പ്രദാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾ ക്ക്‌ ഐക്യദാര്‍ഢ്യംപ്രകടിപ്പിക്കുന്നതിനായി ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ വീടുകളിൽ വിളക്കുകൾ അണച്ച് മെഴുകുതിരി , ചിരാതുകൾ അല്ലെങ്കിൽ ടോർച്ച് എന്നിവ തെളിയിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദി വീഡിയോ ട്വീറ്റ് ചെയ്തത്.

അതേസമയം വീടുകളിൽ നിന്ന് ഇറങ്ങുന്നതിനെതിരെ പ്രധാനമന്ത്രി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും ഈ പ്രവർത്തനത്തിൽ പങ്കെടുക്കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ഓര്മപ്പെടുത്തിയിട്ടുണ്ട് “ആരും ഒരിക്കലും ലക്ഷ്മൺ രേഖയെ മറികടക്കരുത്,” അദ്ദേഹം പറഞ്ഞു.ഒമ്പത് മണി മുതല്‍ ഒമ്പത് മിനിറ്റ് നേരമാണ് ദീപം തെളിയിക്കേണ്ടത്. ഒന്നിച്ച് തെളിയുന്ന വെളിച്ചത്തില്‍, ആ തേജസില്‍ എല്ലാവരുടേയും ഉള്ളില്‍ ഐക്യത്തിന്റെ വെളിച്ചം നിറയുമെന്നും ഒറ്റക്കാണ് എന്ന തോന്നല്‍ ദൂരീകരിക്കപ്പെടുമെന്നുമാണ് ദീപം തെളിയിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.