Friday 17 August 2018

നാവികസേനാ ദിനം; ആശംസകളുമായി പ്രധാനമന്ത്രി

By SUBHALEKSHMI B R.04 Dec, 2017

imran-azhar

ന്യൂഡല്‍ഹി: നാവികസേനാ ദിനത്തില്‍ നാവികസേനാംഗങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. 
എല്ളാ നാവിക ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബത്തിനും നാവികസേനാ ദിനാശംസകള്‍ നേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.സന്ദേശത്തോടൊപ്പം നാവികസേനയുടെ കരുത്ത് തെളിയിക്കുന്ന വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. ഡിസംബര്‍ നാലിനാണ് നാവികസേനാ ദിനം ആഘോഷിക്കുന്നത്.