Wednesday 23 August 2017

പീഡനക്കേസില്‍ മാതൃകാപരമായ ശിക്ഷ: പാസ്റ്റര്‍ക്ക് ജീവിതാവസാനം വരെ കഠിനതടവ്

By Subha Lekshmi B R.13 May, 2017

imran-azhar

തൃശൂര്‍: ഏഴാം ക്ളാസുകാരിയായ ദളിത് ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പാസ്റ്റര്‍ക്കു ജീവിതാവസാനം വരെ കഠിനതടവിനു വിധിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ളപോക്സോ കോടതിയുടേതാണ് അത്യപൂര്‍വ ശിക്ഷാവിധി. പീച്ചി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലെ പാസ്റ്ററായിരുന്ന കോട്ടയം കറുകച്ചാല്‍ കുറ്റിക്കല്‍ സനില്‍ കെ. ജയിംസിനെ (35) ആണ് ശിക്ഷിച്ചത്.

 


പ്രതി പീച്ചിയില്‍ പാസ്റ്ററായിരിക്കുന്പോള്‍ 2013 മുതല്‍ 2015 വരെ പെണ്‍കുട്ടിയെ നിര്‍ബന്ധമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്കൂളിലെ അധ്യാപികയോടു പെണ്‍കുട്ടി പീഡനവിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.സമാനമായ മറ്റൊരു ബാലപീഡനക്കേസില്‍ പ്രതി 40 വര്‍ഷം കഠിനതടവ് അനുഭവിച്ചുവരികയാണ്.
സ്കൂള്‍ കൌണ്‍സലര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന വിവരം റിപ്പോര്‍ട്ട് ചെയ്തു. പീച്ചി പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയെ പീഡനത്തിനിരയാക്കിയതിനാണ് 40 വര്‍ഷം കഠിന തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


പ്രോസിക്യൂഷനു വേണ്ടി 16 സാകഷികളെ ഹാജരാക്കി. എസിപി ശിവവിക്രം ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി ദയ അര്‍ഹിക്കുന്നില്ളെന്നും ചെയ്ത കുറ്റത്തിന്‍െറ ഗൌരവം കണക്കിലെടുത്തു വിധി സമൂഹത്തിനു പാഠമായി മാറണമെന്നും കോടതി നിരീക്ഷിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു സര്‍ക്കാരിന്‍െറ നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.