Tuesday 19 January 2021




വ്‌ളാഡ്മിര്‍ പുടിനുമായി ഇടപഴകിയ ഡോക്ടര്‍ക്ക് കോവിഡ്19

By Online Desk .01 Apr, 2020

imran-azhar

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമായി അടുത്ത് ഇടപഴകിയ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ രോഗികള്‍ക്കായി തയ്യാറാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് സന്ദര്‍ശനം നടത്തിയിരുന്നു. പുടിന് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ക്കാണ് രോഗം കണ്ടെത്തിയത്. മാസ്‌കോ കയ്യുറയോ ഇല്ലാതെയാണ് ഡോക്ടര്‍ക്കൊപ്പം പുടിന്‍ മണിക്കൂറുകള്‍ ചെലവിട്ടത്. ഹസ്തദാനം നല്‍കിയാണ് പുടിന്‍ മടങ്ങിയത്. പ്രസിഡന്റിന് എല്ലാ ദിവസവും പരിശോധന നടത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 500 കടന്നു. ഇതുവരെ കൊറോണ ബാധിച്ച് 17 പേരാണ് മരിച്ചത്. 121 പേര്‍ക്ക് രോഗം ഭേദമായി.