Saturday 21 July 2018

ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയില്‍ ആക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് പാക് സൈനിക മേധാവി

By SUBHALEKSHMI B R.21 Dec, 2017

imran-azhar

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നു പാകിസ്ഥാനിലെ എംപിമാരോടു സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. എല്ളാ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയില്‍ ആക്കുന്നതിനായുള്ള നടപടികള്‍ക്കു സൈന്യത്തിന്‍റെ എല്ളാ പിന്തുണയുമുണ്ടാകുമെന്നും ബജ്‌വ പറഞ്ഞു. സെനറ്റ് കമ്മിറ്റിയില്‍ സംസാരിക്കവേയാണ് സൈനികമേധാവി നിലപാടു വ്യക്തമാക്കിയത്.

 

അതേസമയം, ഇന്ത്യന്‍ സേനയിലെ ഒരു വലിയ വിഭാഗം പാക്കിസ്ഥാന് എതിരാണെന്നു ബജ്വ പറഞ്ഞു. അഫ്ഗാന്‍ ഇന്‍റലിജന്‍സുമായും ദേശീയ സുരക്ഷാ ഡയറക്ടറേറ്റുമായും ഇന്ത്യ നല്ള ബന്ധമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തു ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു.

 

ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങള്‍ക്ക് എതിരുനില്‍ക്കുന്നതു പാക് സൈന്യമാണെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇവ തെറ്റാണെന്നും സമാധാന ശ്രമങ്ങള്‍ക്കു തങ്ങള്‍ മുന്‍കൈയെടുക്കാറുണ്ടെന്നും തെളിയിക്കുന്നതിനാണു നിലപാടുമാറ്റമെന്നാണ് വിലയിരുത്തല്‍.