Friday 23 October 2020




ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക നേതാവ് രാജ്യത്തുണ്ടെന്ന് സമ്മതിച്ചു പാകിസ്താൻ

By online desk .22 Aug, 2020

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക നേതാവ് രാജ്യത്തുണ്ടെന്ന് സമ്മതിച്ചു പാകിസ്താൻ. മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യ ആസുത്രികനായി കരുതുന്ന ദാവൂദിന് പാകിസ്ഥാൻ അഭയമൊരുക്കുന്നു എന്ന ഇന്ത്യയുടെ ആരോപണം മൂന്നുപതിറ്റാണ്ടോളമായി പാകിസ്ഥാൻ നിഷേധിക്കുകയായിരുന്നു . ദാവൂദിനെ കൂടാതെ ഹാഫിസ് സഈദ്, മസൂദ് അസ്ഹര്‍ തുടങ്ങിവര്‍ക്ക് എതിരെയും നടപടിയെടുത്തതായി പാക്കിസ്ഥാന്‍ വ്യക്തമാക്കി.

 

തീവ്രവാദികളെ പണം നൽകി സംരക്ഷിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് പാരീസ് ആസ്ഥനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് 2018 ജൂണില്‍ പാക്കിസ്ഥാനെ ചാരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തീവ്രവാദികള്‍ക്ക് എതിരെ 2019 ഡിസംബറിനകം ശക്തമായ നടപടിയെടുക്കാന്‍ എഫ് എ ടി എഫ് പാക്കിസ്ഥാന് നിര്‍ദേശം നല്‍കുകയും ചെയ്തു.എന്നാൽ ലോകത്തെ കോവിഡ് വ്യാപന സഹചര്യത്തിൽ സമയപരിധി നീട്ടി നല്കുകയായിരുന്നു . 

 

അതേത്തുടർന്നാണ് 88 നിരോധിത ഭീകര ഗ്രൂപ്പുകളുടെ പട്ടിക പുറത്തുവിട്ടതിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെയും വിവരമുള്ളത്ദാവൂദ് ഇബ്രാഹീമിനും ഹാഫിസ് സായിദിനും മസൂദ് അസ്ഹറിനുമെതിരെ ശക്തമായസാമ്പത്തിക ഉപരോധം ഏര്‍പെടുത്തിയതായും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തതായും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

.