Friday 23 October 2020




മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു പാകിസ്ഥാൻ

By online desk .23 Aug, 2020

imran-azhar

 

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു പാകിസ്ഥാൻ. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് ഒളിച്ചോടിയതായി പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. അദ്ദേഹത്തെ കൈമാറുന്നതിനായി യുകെ സർക്കാരിനെ സമീപിച്ചു.എന്നാൽ പാകിസ്താന്റെ പ്രത്യേക അനുമതി വാങ്ങിയ നവാസ് ഷെരീഫ് ഇപ്പോൾ ചികിത്സക്കായി ലണ്ടനിലാണ്

 

ഡിസംബർ വാസനത്തോടെ ഈ സമയപരിധി അവസാനിച്ചിരുന്നു . കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ രാജ്യത്തേക്ക് മടങ്ങാൻ കഴിയില്ലെന്ന് ഷെരീഫ് കഴിഞ്ഞ മാസം ലാഹോറിലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ലണ്ടനിലെ തെരുവുകളില്‍ മകന്‍ ഹസന്‍ ഒപ്പം നടക്കുന്ന നവാസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു.