Wednesday 19 September 2018



ഇന്ത്യയെ നോട്ടമിട്ട് പാക് ആണവായുധശേഖരമെന്ന് റിപ്പോര്‍ട്ട്

By SUBHALEKSHMI B R.25 Sep, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ട് ഒന്പതിടങ്ങളില്‍ പാകിസ്ഥാന്‍ ആണവായുധങ്ങള്‍ സൂക്ഷിക്കുന്നതായും ഇവ ഭീകരര്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്‍റിസ്റ്റ് (എഫ്എഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപമായാണ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരി ക്കുന്നതെന്നും ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ മിസൈലില്‍ ഘടിപ്പിച്ച് പ്രയോഗിക്കാന്‍ സാധിക്കുന്നവയാണിവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഒറ്റനോട്ടത്തില്‍ വീടുകള്‍ പോലെ തോന്നിക്കുന്ന കേന്ദ്രങ്ങളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ആണവ മിസൈലുകളുടെ എണ്ണം 130 മുതല്‍ 140 വരെയാക്കാനുള്ള ശ്രമത്തിലാണ് പാ 
കിസ്ഥാനെന്നും എഫ്എഎസിനായി റിപ്പോര്‍ട്ട് തയാറാക്കിയ യുഎസ് ആണവായുധവിദഗ്ധന്‍ ഹാന്‍സ് ക്രിസ്റ്റെന്‍സന്‍ പറഞ്ഞു. ആണവായുധങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്എന്നത് കണ്ടുപിടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഹാന്‍സ് ക്രിസ്റ്റെന്‍സന്‍ കൂട്ടിച്ചേര്‍ത്തു.