Friday 29 May 2020




പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കണമെന്ന് ഡാനിഷ് കനേരിയ

By online desk .03 Apr, 2020

imran-azhar



ന്യൂഡല്‍ഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ ഇന്ത്യന്‍ താരങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗിനോടും ഹര്‍ഭജന്‍ സിംഗിനോടുമാണ് കനേരിയയുടെ അഭ്യര്‍ത്ഥന.

അനില്‍ ദല്‍പതിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെത്തിയ രണ്ടാമത്തെ ഹിന്ദുമത വിശ്വാസിയാണ് ഡാനിഷ് കനേരിയ. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ വീഡിയോ നിര്‍മ്മിക്കണമെന്നാണ് ഇന്ത്യന്‍ താരങ്ങളോട് കനേരിയ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റുകളും 18 ഏകദിനങ്ങളും കനേറിയ കളിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ മുന്‍ ആള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന് മഹാമാരി തടയുന്നതിനുളള സഹായം നല്‍കണമെന്ന് യുവരാജും ഹര്‍ഭജനും ട്വിറ്ററില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കനേരിയ രംഗത്ത് വന്നത്.