Thursday 21 November 2019




ഗവര്‍ണര്‍ വിളിച്ചു;പളനിസാമി ഉടന്‍ രാജ്ഭവനിലെത്തും

By Subha Lekshmi B R.16 Feb, 2017

imran-azhar

ചെന്നൈ: ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സന്ദര്‍ശനത്തിനായി ക്ഷണിച്ചതായി അണ്ണാ ഡിഎംകെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമി. 11.30ന് ഗവര്‍ണറെ കാണുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും പളനിസാമി പറഞ്ഞു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കാവല്‍മുഖ്യമന്ത്രി പനീര്‍സെല്‍വം പ്രതികരിച്ചില്ല.തനിക്കെതിരായ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല പനീര്‍സെല്‍വത്തെ പുറത്താക്കി പളനിസാമിയെ നിയമസഭാകക്ഷി നേതാവാക്കിയത്