Friday 24 November 2017

പളനിസാമി മുഖ്യനാകും; കൂവത്തൂരില്‍ ആഹ്ളാദപ്രകടനം

By Subha Lekshmi B R.16 Feb, 2017

imran-azhar

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അണ്ണാ ഡിഎംകെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ഇന്ന് രാവിലെ 11.30ന് ഗവര്‍ണറുടെ ക്ഷണമനുസരിച്ച് പളനിസാമി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പളനിസാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇന്നു വൈകുന്നേരം തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം. എന്നാല്‍ നിശ്ചിതസമയത്തിനുളളില്‍ പളനിസാമി ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്.അതേസമയം, വാര്‍ത്തയറിഞ്ഞ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ പളനിസാമി പക്ഷം ആഹ്ളാദപ്രകടനം തുടങ്ങി.

 

വിവിധതലത്തില്‍ നിയമോപദേശം തേടിയ ശേഷമാണ് ഗവര്‍ണര്‍ ഈ തീരുമാനത്തിലെത്തിയത്. രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ സാഹചര്യത്തില്‍ എത്രയും വേഗം തീരുമാനമെന്ന സമ്മര്‍ദ്ദംഗവര്‍ണര്‍ക്കുമേലുണ്ടായിരുന്നു.തമിഴ്നാട്ടിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രഇടപെടലുണ്ടായതായും വാര്‍ത്തയുണ്ട്. ഒപിഎസും പളനിസാമിയും തമ്മില്‍ സമവായത്തിലെത്തിയതായും സൂചനയുണ്ട്.