Sunday 22 September 2019




തമിഴ്നാട് മുഖ്യമന്ത്രിയായി പളനിസാമി അധികാരമേറ്റു

By Subha Lekshmi B R.17 Feb, 2017

imran-azhar

ചെന്നൈ: തമിഴ്നാടിന്‍റെ 13~ാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ.പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക്രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ളിക്കൊടുത്തു. 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യനാണ് പുതിയ വിദ്യാഭ്യാസ മന്ത്രി.

അമ്മയുടെ വിജയം എന്നാണ് നടപടിയെ അണ്ണാ ഡിഎംകെ വിശേഷിപ്പിച്ചത്. പുതിയ സര്‍ക്കാര്‍ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്നും ജയയുടെ സദ്ഭരണം തുടരുമെന്നും പളനിസാമി അറിയിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജയാ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ശ