Thursday 26 April 2018

പാണക്കാട് ബഷീര്‍ അലി തങ്ങളും പീഡിപ്പിച്ചു

By webdesk.09 Nov, 2017

imran-azhar

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പാണക്കാട് ബഷീര്‍ അലി തങ്ങള്‍ക്കെതിരെയും പരാമര്‍ശം. വ്യവസായ ഐടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് സരിത പാണക്കാട് ബഷീര്‍ അലി തങ്ങളെ കണ്ടതായും അദ്ദേഹം വീട്ടില്‍ ചെല്ലാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പ്രോജക്ടിന്‍റെ സ്ഥലം കാണുന്നതിനെന്ന് പറഞ്ഞ് വിളിപ്പിച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് ആരോപണം. ബഷീര്‍ അലി തങ്ങള്‍ പതിവായി ഫോണ്‍ വിളിക്കാറുണ്ടായിരുന്നെന്നും സോളാര്‍ പദ്ധതി നടപ്പാക്കുക എന്നതിനേക്കാള്‍ സരിതയെ ചൂഷണം ചെയ്യുന്നതിലായിരുന്നു എല്ലാവര്‍ക്കും താല്പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.