Saturday 22 September 2018



പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

By sruthy sajeev .14 Mar, 2017

imran-azhar

 
കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാറാണ് കേസിലെ പ്രതി. 2015 മേയ് 16നു അര്‍ധരാത്രി കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ കൊലപെ്പടുത്തിയ കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ ജില്‌ളാ കോടതി ജഡ്ജി എസ്.ശാന്തകുമാരി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

 

പ്രതിക്കെതിരെ 302, 397, 457, 380 എന്നീ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തില്‍ പൊലീസ് ചാര്‍ജ് ചെയ്ത എല്‌ളാ കേസുകളും കോടതി അംഗീകരിച്ചതായി പബ്‌ളിക് േപ്രാസിക്യൂട്ടര്‍ രഞ്ജിത് ജോണ്‍ പറഞ്ഞു. പ്രതിയോടു എന്തെങ്കിലും പറയാനുണ്ടോയെന്നു കോടതി ചോദിച്ചു. അച്ഛനും അമ്മയും ഉള്ളതിനാല്‍ ഏറ്റവും കുറഞ്ഞ ശിക്ഷയെ നല്‍കാവു എന്നാണ് പ്രതി ആവശ്യപെ്പട്ടത്.

 

കേസ് തെളിയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ പാമ്പാടി സിഐ സാജു വര്‍ഗീസ് പറഞ്ഞു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കൊല്‌ളപെ്പട്ട കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗം വിപിന്‍ലാലും കോടതിയില്‍ എത്തിയിരുന്നു.

 

കൊല്ലപ്പെട്ട ലാലസന്റെ ഡ്രൈക്‌ളീനിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയിരുന്നു നരേന്ദര്‍ കുമാര്‍. മോഷണത്തിനു വേണ്ടിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊല്ലപ്പെട്ട മൂവരെയും ഡ്രൈക്‌ളീനിംഗ് സ്ഥാപനത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.